
സ്വപ്നങ്ങളും പ്രതിരൂപങ്ങളും ശകുനങ്ങളും മറ്റും വായനക്കാരനെ കുറച്ച് ദിവസത്തേക്ക് മുള്‍മുനയില്‍ നിര്‍ത്തിക്കുന്ന ഒന്നാണ് ദ ആലെക്മിസ്റ്റ്. സാഹസികതയും സംഘര്‍ഷനിര്‍ഭരവുമായ ഒരുപാട് സന്ദര്‍ഭങ്ങള്‍ ഈ പുസ്തകത്തെ മഹത്തരമാക്കുന്നു.
കഥയുടെ ചുരുക്കം പറഞ്ഞ് നിങ്ങളെ ബോറടിപ്പിക്കണം എന്ന് എനിക്ക് അസാരം ആഗ്രഹമുണ്ട്. എന്നാലും ഇപ്പഴത്തേക്ക് വേണ്ടാന്ന് വെക്കുന്നു! ചുരുക്കം കേള്‍ക്കേണ്ടവര്‍ക്ക് ഇവിടെ വായിക്കാം Wiki on The Alchemist.
എന്നാലും രണ്ട് വാക്ക്:
വ്യക്തമല്ലാത്ത ഒരു കാലഘട്ടത്തിലും സ്ഥലത്തുമായാണ് ഈ കഥ നടക്കുന്നത്. സാന്റിയാഗോ എന്ന ചെറുപ്പക്കാരനാണ് ഇതിലെ നായകന്. (ആദ്യത്തെ മൂന്നുനാല് പേജ് കഴിഞ്ഞാല്‍ നായകനെ പരാമര്‍ശിക്കുന്നത് മുഴുവന്‍ ‘ബോയ്’‘ എന്നു മാത്രമാണ്). നല്ല വിദ്യാഭ്യാസം ഉണ്ടായിട്ടും, പല പല നാടുകള്‍ കാണണം എന്ന ഒറ്റ ആഗ്രഹത്തിന്റെ പുറത്ത്, ആട്ടിടയനായി കഴിയുകയാണ് നായകന്. ഒരു രാത്രി സാന്റിയാഗോ ഒരു സ്വപ്നം കാണുന്നു. ഈജിപ്തിലെ പിരമിഡുകളില്‍ വെച്ച് വലിയ ഒരു നിധി താന്‍ കണ്ടെത്തുന്നു എന്നതായിരുന്നു ആ സ്വപ്നം. ഈ സ്വപ്നം വിശകലനം ചെയ്യുന്ന ജിപ്സി സ്ത്രീയും, ഒരു മിസ്റ്ററി പോലെ തന്റടുത്തെത്തുന്ന വൃദ്ധനും സ്വപ്നത്തില്‍ കണ്ട നിധി തേടാന്‍ സാന്റിയാഗോയെ പ്രേരിപ്പിക്കുന്നു. “To realize ones destiny is a person's only obligation" എന്നാണ് സാലെമിലെ രാജാവ് എന്ന്സ്വയം പരിചയപ്പെടുത്തുന്ന വൃദ്ധന്, സാന്റിയാഗോയോട് പറയുന്നത്. പിന്നിടങ്ങോട്ട് തന്റെ Destiny തേടിയുള്ള അലച്ചിലിന്റെ കഥയാണ് ആല്‍കെമിസ്റ്റ്.
അതിലളിതവും അതീവ മനോഹരവുമായ രീതിയിലാണ് ഈ കഥ പറഞ്ഞിരിക്കുന്നത്. ഡാവിഞ്ചികോഡിന്റെ ആകസ്മികതയും ഒരു ദേശത്തിന്റെ കഥയുടെ ലാളിത്യവും ചേര്‍ന്നാല്‍ എങ്ങിനെയുണ്ടാവുമോ, അതാണ് ആല്‍കെമിസ്റ്റ്!
Moral of the story ആയി ഗ്രന്ഥകാരന് തന്നെ പറയുന്ന ഈ വാചകവും ശ്രദ്ധയര്‍ഹിക്കുന്നതാണ്
“ When you really want something to happen, the whole universe conspires so that your wish comes true“
29 comments:
പൗലോ കൊയ്ലോയുടെ ആല്‍കെമിസ്റ്റിനെ പറ്റി നാലു വാചകം. വായിക്കേണ്ടവര്‍ക്ക് 15$ കൊടുത്താല്‍ കൊല്ലത്തും കിട്ടും!:)
ബുക്ക് സെലക്ഷന് അത്യുഗ്രന്‍..എന്റെ പ്രിയപ്പെട്ട ബുക്കുകളിലൊന്നാണ് ആല്‍കെമിസ്റ്റ്. ജീവിതത്തെ സ്വാധീനിച്ച ബുക്കെന്നൊക്കെ പറയാറില്ലേ.. അത്തരത്തിലൊന്ന് .. വായിച്ചു കഴിഞ്ഞ് കുറെ ദിവസത്തേയ്ക്ക് അതിലെ ഓരോരോ വാക്യങ്ങളും പദങ്ങളുമൊക്കെ(maktab,omen,when you really want... etc)വേണ്ടിടത്തും വേണ്ടാത്തിടത്തുമൊക്കെ പ്രയോഗിക്കലായിരുന്നു മെയിന്‍ ഹോബി :-)
ഒരു പുസ്തകം കൂടി..
നന്ദി..
ശരിക്കും നല്ല വായനാനുഭവം നല്കുന്ന പുസ്തകം.ജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ടത്.
When you really want something to happen, the whole universe conspires so that your wish comes true..
അതെ ഈ ആല്കെമിയാണു എനിക്കറിയെണ്ടതു.
സതീഷ് ..ഇതു ഒരു നല്ല ശ്രമം ...ബ്ലൊഗില്‍ ഞാന്‍ ഇത്തരം പരിചയ്പ്പെടുത്തലുകള് ഇഷ്ടപ്പെടുന്നു
qw_er_ty
എനിക്കും ഇഷ്ടപ്പെട്ട ഒരു പുസ്തകമാണ് ഇത്:)
വായനക്കാര്‍ പലരുടെയും പില്‍ക്കാലജീവിതത്തെ മാറ്റിമറിക്കാന്‍ തക്കവിധം അവരുടെ ചിന്തകളില്‍ സ്വാധീനം ചെലുത്തുന്ന ഒന്നാണ് ഈ പുസ്തകം.
ഞാന്‍ പലയാവര്‍ത്തി വായിച്ചിട്ടുണ്ട്.
മലയാള വിവര്‍ത്തനം (രമാ മേനോന്) ഡി.സി.ബുക്സില്‍ ലഭ്യമാണ്.
qw_er_ty
പക്ഷെ ഇതു വായിച്ചിട്ടു അങ്ങേരുടെ ബാക്കി പുസ്തകങ്ങള്‍ ഒന്നും വായിച്ചേക്കരുത്, എല്ലാം ശുധ്ധ ചവര്‍ ആണ്, ഈ വൈരുധ്യത്തെക്കുരിച്ചു പലരും എഴുതിയിട്ടുണ്ട്, ഇപ്പൊഴത്തെ "മാര്‍ക്ക്റ്റിങ്" തന്ത്രങ്ങള്‍ എങ്ങനെയാണു ഒരു "മാനിയ" ഉണ്ടാക്കുന്നതെന്ന്.
ഇവിടം വരെ വന്നവര്‍ക്കൊക്കെ നന്ദി!
കൊച്ചുത്രേസ്യ, പണ്ട് എവിടെയോ ഗീതജ്ഞാനയജ്ഞത്തിന് പോയതില്‍ പിന്നെ, കണ്ടവരോടൊക്കെ ‘സംഭവാമി യുഗേ യുഗേ’ ന്നും പറഞ്ഞ് നടന്നിരുന്ന കൃഷ്ണേട്ടനെ ഓര്‍മിപ്പിച്ചു ആ കമന്റ്! :)
ഗീത നന്ദി.
വല്ല്യമ്മായി, തീര്‍ത്തും യോജിക്കുന്നു! ഇതെങ്ങിനെ ഇത്രയും കാലം കണ്ണില്‍ പെടാതെ പോയി എന്നൊരു തോന്നലായിരുന്നു വായിച്ചുകഴിഞ്ഞപ്പോള്‍!
പ്രിയംവദ, കഴിഞ്ഞാഴ്ച Queenstown ലൈബ്രറിയില്‍ പോയപ്പോള്‍ അവിടെ കിടക്കുന്നു ആല്‍കെമിസ്റ്റിന്റെ രണ്ട് കോപ്പികള്‍! പുതിയ എന്തെങ്കിലും വായിച്ചാല്‍ അറിയിക്കണേ..
പ്രമോദേ, സാധാരണയായി കവികള്‍, നോവല്‍ വായിക്കാറില്ല!:) നന്ദി
കാണാപ്പുറം, മലയാള വിവര്‍ത്തനം ഉണ്ട് എന്നത് പുതിയ അറിവാണ്. എങ്ങിനെയുണ്ട് വിവര്‍ത്തനം? എന്റെ ഒരു തോന്നല്‍, ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ തന്നെ കുറെ ഭംഗി നഷ്ടപ്പെട്ടിരിക്കണം പുസ്തകത്തിന്റെ.
abh, വളരെ നന്ദിയുണ്ട് ആ പറഞ്ഞതിന്. ഞാന്‍ നോക്കിയപ്പോള്‍ പൗലോ കൊയ്ലോയുടെ ബാക്കിയുള്ള പുസ്തകങ്ങള്‍ക്കൊന്നും തീരെ sale ഇല്ലാന്ന മനസ്സിലായിരുന്നു!
എല്ലാവരോടും ഒരു അഭ്യര്‍ത്ഥന: നല്ല പുസ്തകങ്ങള്‍ വായിക്കുകയാണെങ്കില്‍ ഇവിടെ ഒരു കമന്റിട്ടോ, reachsatheeshഅറ്റ് ജീമെയില് എന്ന വിലാസത്തിലേക്ക് ഒരു മെയിലിട്ടോ എന്നെ അറിയിക്കണേ
Books I read in last 6 months
"Peeling the onion" : guter grass
Autobiography. Its a mini classic.
"God Delusion" : Richard dwakins
Perhaps the most hard hitting book against god and religion.
"Istanbul" : Orhan Pamuk.
Autobiography from the author of "Snow". Exceptional.
"Snow" : Orhan Pamuk
About the power struggle btw the extremists and communists in Turkish society. There is Love tragedy (?) too.
"Black April" : Imail Kadre
Albenian Background which sounds very unique. Its about something very much like our own "mamankam" where innocents are sacrificed for silly rivalries.
"Waiting" : Ha jin
Above average. Mostly because we dont have many chinese novels available. It has a unique background.
and dont read these book
"Kafka on the shore": Murakami.
The most stupid novel i have ever read.
Enough for your 6 months i guess :)
പിന്നെ ഞാന്‍ തന്നെയാണു മെലേയുള്ള "എബിഎച്" :)
"ബ്ലാക് ഏപ്രില്‍" അല്ല "ബ്റോക്കന് ഏപ്രില്‍" സോറി. :)
എനിക്കും വളരെ ഇഷ്ടപ്പെട്ട ഒരു പുസ്തകമാണ് ഇത്
:)
melethil,
ഈ പറഞ്ഞതില്‍ ഞാന്‍ വായിച്ചതായിട്ടുള്ളത്- Snow മാത്രം. അത് വളരെ നല്ല ഒരു അനുഭവമായിരുന്നു!
"Peeling the Onion" കേട്ടിരുന്നു. ഒരു ബുക്ഷോപ്പില്‍ കയറിയപ്പോള്‍ കിട്ടിയില്ല. ഇനി ബോര്ഡേര്സിലും നോക്കണം. വളരെ നന്ദിയുണ്ട്. ഇത്രയും നല്ല വായനക്കാരനായ താങ്കള്‍ വായിച്ചവയെ പറ്റി ഒരു ചെറിയ പോസ്റ്റെങ്കിലും ഇടേണ്ടതാണ്!
ബ്ലോഗൊക്കെയുണ്ട്. പക്ഷെ സമയം മാത്രമില്ല. :) ജോലി തന്നെ ജോലി, ശ്രമിക്കുന്നുണ്ട്, തീര്‍ച്ചയായും. നന്ദി, പ്രോല്സാഹനത്തിന്..
"The great transformation ,the beginning of religious traditions " by Karen Amstrong ലൈബ്രറ്യില് ഉണ്ടു.നല്ലതാണെന്നു നല്ലപാതി പറയുന്നു..സതീഷിനിഷ്ടപ്പെടാന് സാധ്യത ഉണ്ടു.
ആയ്മ്മ 7 ദിവസം കൊണ്ടു ദൈവം ഭൂമി സ്രുഷ്ടിച്ചു എന്ന നിലയില്‍ ഒരു സന്യാസിനി ആയിരുന്നു.പിന്നീട്
അതുപേക്ഷിച്ചു “മനുഷ്യന് മതങളെ സ്ര്ഷ്ടിച്ചു“ എന്ന വയലാര്‍ ലൈനിലായി..
ഇവരെ പറ്റി ഒരു ലേഖനം straitstimes il വന്നിരുന്നു..
പാവുലൊച്ചന് queens town lib നിന്നു കടന്നു കളഞ്ഞു ..പിടികൂടും.
ആലീസ് ഇന്‍ വണ്ടര്‍ലാന്റിലെ പോലെ നമ്മളും കഥാ പാത്രത്തിനോടൊപ്പം ഇഴുകി ചേരുന്ന ഒരു അപൂര്‍വ്വ സുന്ദരമായ കഥയാണ് ദ ആല്‍കെമിസ്റ്റ്. സതീശന്റെ സെലക്ഷന്‍സ് എല്ലാം നന്ന്.
ഉടനീളം സന്ദേശങ്ങള്‍ ഉള്ള ഈ മനോഹര പുസ്തകം
എന്റെയും പ്രിയപെട്ടതാണ് .......
പൌലോ കൊയ്ലോ പ്രിയ എഴുത്തുകാരനും
സ്വാധീനിച്ച പുസ്തകങ്ങളില്‍ ഒന്ന് എന്ന് നിസംശയം പറയാം
ആല്‍കെമിസ്റ്റ് നമുക്ക് തരുന്ന അനുഭവം... പറഞ്ഞറിയിക്കാനാവാത്തതാണ്....
ഓരോ പ്രായത്തിലും ആല്‍കെമിസ്റ്റ് വായിക്കുമ്പോഴുള്ള അനുഭവം പലതാണ്...
പതിനാറ്കാരന് ഡിക്ടക്ടീവ് നോവലിന്റെ സുഖവും
മുപ്പത് കാരന് ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ രുചിയും ആല്‍കെമിസ്റ്റ് നല്കുന്നു...
അവിടെയാണ് എഴുത്തുകാരന്റെ വിജയം....
ആല്‍കെമിസ്റ്റ് നമുക്ക് തരുന്ന അനുഭവം... പറഞ്ഞറിയിക്കാനാവാത്തതാണ്....
ഓരോ പ്രായത്തിലും ആല്‍കെമിസ്റ്റ് വായിക്കുമ്പോഴുള്ള അനുഭവം പലതാണ്...
പതിനാറ്കാരന് ഡിക്ടക്ടീവ് നോവലിന്റെ സുഖവും
മുപ്പത് കാരന് ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ രുചിയും ആല്‍കെമിസ്റ്റ് നല്കുന്നു...
അവിടെയാണ് എഴുത്തുകാരന്റെ വിജയം....
oru pusthakathinu enthokke cheyyan sadhikkum ennu kanikkunna oru pusthakamanu ALKEMIST.Njan ethinte malayalam version annu vayichathu.paulo koiloyude veronicayepole njanum confused ayirunnu. but,alkemist gived me into a new life.
Pdf ഡൌണ്‍ലോഡ് ചെയ്തു. അഭിപ്രായം വായിച്ചിട്ട് അറിയിക്കാം . :-)
anzilma325.blogspot.in
എന്റെ ബ്ളോഗ് സന്ദർശിക്കുക
കൊള്ളാം ഈ ബുക്കിനെ പറ്റി കൂടുതൽ അറിയുവാൻ,
1988 ൽ പ്രസദ്ധീകരിച്ച മലയാളത്തിലും ഇംഗ്ലീഷിലും അവൈലബിൾ ആയ,
70 ഓളം ഭാഷയിൽ തർജ്ജിമ ചെയ്ത
'ദി ആൽക്കമിസ്റ്' എന്ന ബുക്കിന്റെ പ്രതേകത എന്തായിരിക്കും?
ഈ ബുക്കിനെ ദി ആൽക്കമിസ്റ് എന്ന് പേരിട്ടത് എന്തുകൊണ്ടായിരിക്കും?
ഇതിൽ പറഞ്ഞിരിക്കുന്ന കഥ എന്താണ്?
ഏതൊരാളും ഇതിനെ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടായിരിക്കാം?
വായനക്കാർ ഈ ബുക്കിനെ കൊടുക്കുന്ന റേറ്റിംഗ് എത്രയായിരിക്കാം?
ഇവയെല്ലാം അറിയുവാൻ തുടർന്ന് വായിക്കുക.
http://www.aksharathaalukal.in/2018/09/the-alchemist-book-review.html
തുടർന്ന് ഇതിന് കുറിച്ച് പറയുന്ന വീഡിയോ കാണുവാൻ,
https://youtu.be/lsyWDN4paz0
എങ്ങനെയാണു pdf ഡൗൺലോഡ് ചെയ്തത്
'എത്ര പറഞ്ഞാലും അത് വായിച്ചൊരു feel കിട്ടില്ല' വായിച്ചു തന്നെയറിയണം' ആൽകെമിസ്റ്റ്
ഒരുപാട് ഒരുപാട് വായിച്ചു
പ്രണയമാണ് നിന്നെ
പ്രണയമാണ് നിന്നെ
Post a Comment