Saturday, January 05, 2008

പി സായ്‌നാഥിന്റെ Everybody loves a good drought


‘ഇന്ത്യയെപറ്റി നിങ്ങളുടെ അഭിപ്രായം എന്താ’ന്ന് നിങ്ങളോട് ആരെങ്കിലും ചോദിച്ചിട്ടുണ്ടോ? അങ്ങനെ ഒരു ചോദ്യം നേരിടേണ്ടിവന്നാല്‍ നിങ്ങളുടെ മറുപടി എന്തായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? ഒന്ന് ചിന്തിച്ച് നോക്കൂ , അപ്പോഴറിയാം ഒരു ഉത്തരത്തിലും ഒതുങ്ങാത്ത ഒന്നാണ്‍ നമ്മുടെ രാജ്യം എന്നത്. മുഴുവന്‍ സമയവും മകുടിയൂതി പാമ്പിനെ കളിപ്പിക്കുന്ന ,ആകര്‍ഷകമായ നിറങ്ങളിലുള്ള തലക്കെട്ടും, കറപിടിച്ച പല്ലുകളുമായി ചിരിച്ച് കൊണ്ടിരിക്കുന്ന ഒരു ജനതയുടെ നാടായി, നമ്മുടെ നാടിനെ വിദേശങ്ങളില്‍ വില്‍ക്കാന്‍ വെക്കുന്ന ടൂറിസം വകുപ്പിനെ പറഞ്ഞാല്‍ മതിയല്ലോ..സായിപ്പന്മാരുടെ ഏകദേശധാരണ അതൊക്കെ തന്നെയാണ്‍!
ഇന്ത്യക്ക് തെറ്റുപറ്റുന്നതെവിടെയാണ്‍? നയ്‌പോള്‍ പറഞ്ഞത് പോലെ ഒരു ‘മുറിവേറ്റ സംസ്കാര‘മല്ല അത്. ഇന്‌വേഷനോ കാസ്റ്റ് സിസ്റ്റമോ അല്ല ഇന്ത്യയെ പിന്നോട്ട് വലിക്കുന്നത്. ഭരണത്തിലെ പിടിപ്പ്കേടുകള്‍ മാത്രമാണ്‍ അതിനു കാരണം. മാര്‍ക്ക് ടുളി പറഞ്ഞത് ഇന്ത്യയുടെ ഭരണവ്യവസ്ഥ ഡെമോക്രസിയല്ല, ക്ലെപ്റ്റോക്രസിയാണെന്നാണ്‍. സ്റ്റോക്ക് ഇന്‍ഡ്ക്സിലൂടെ മാത്രം ഇന്ത്യയെ അറിയാന്‍ ശ്രമിക്കുന്ന എന്നേപ്പോലുള്ള വിവരദ്വേഷികള്ക്ക് വേണ്ടി എഴുതപ്പെട്ട ഒരു പുസ്തകം വായിക്കാന്‍ ഇതിനിടെ അവസരമുണ്ടായി! ആ അനുഭവമാണ്‍ ഈ കുറിപ്പിനാധാരം.
മാഗ്‌സസെ അവാര്‍ഡ് നേടിയ പ്രശസ്തനായ റിപ്പോറ്ട്ടര്‍ പി.സായ്‌നാഥിന്റെ Everybody loves a good drought എന്ന പുസ്തകം വേറിട്ട് നില്‍ക്കുന്നത്, വായനക്കാറ്ക്ക് കണ്ണു മഞ്ഞളിക്കാതെ ഇന്ത്യയെ മനസിലാക്കിത്തരുന്നു എന്ന ഒറ്റകാരണത്താലാണ്‍. ആരുടെയും പക്ഷം പിടിക്കാതെ കൃത്യമായ കണക്കുകള്‍ നിരത്തി സായ്‌നാഥ് കാര്യങ്ങള്‍ പറയുമ്പോള്‍ പൊങ്ങച്ചത്തിന്റെ മൂടുപടം നമുക്ക് മാറ്റാതെ വയ്യ.

11 ഭാഗങ്ങളായി തിരിച്ച ഈ പുസ്തകത്തില്‍ ഓരോ ഭാഗങ്ങളും ഒരുപാട് മനുഷ്യജീവിതങ്ങളെ വരച്ചുകാട്ടുന്നു. വികസനത്തിന്റെ പേരില്‍ ആറുതവണ കുടിയിറക്കപ്പെട്ട, ബീഹാറിലെ ഒരു പറ്റം മനുഷ്യ ജീവികളുടെ ജീവിതം വിവരിക്കുമ്പോഴായാലും, 24 അദ്ധ്യാപകരുടെ ശമ്പളം കൃത്യമായി ട്രഷറിയില്‍ നിന്ന് പിന്‍‌വലിക്കപ്പെടുമ്പഴും സ്കൂളില്‍ ആകെയുള്ളത് നാല്‍ ആട്ടിങ്കുട്ടികള്‍ മാത്രമാണെന്ന് പറയുമ്പഴും സായ്‌നാഥ് തികച്ചും നിര്‍വികാരനാണ്‍. വ്യക്തമായ അടിസ്ഥാനമില്ലാതെ ഒരിടത്തും അദ്ദേഹം ഇടപെടുന്നില്ല.
ജനസംഖ്യയുടെ 8 ശതമാനം മാത്രമാണ്‍ ഇന്ത്യയില്‍ ആദിവാസികള്‍. എന്നാല്‍ വികസനത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്നവരില്‍ പകുതിയോളം ഇവരാണ്‍ എന്നത് ഒരു ഞെട്ടിപ്പിക്കുന്ന വസ്തുതയല്ലേ. പാവപ്പെട്ടവനേയും ആദിവാസികളേയും കൊല്ലാക്കൊല ചെയ്ത് തിണ്ണമിടുക്ക് കാട്ടുകയാണ്‍ ഇന്ത്യ ഇന്ന്.
ഇന്ത്യാക്കാരനാണെങ്കില്‍ ഈ പുസ്തകം വായിച്ചിരിക്കണം എന്നു മാത്രമേ എനിക്ക് പറയാനുള്ളൂ!
ഈ പുസ്തകത്തെപ്പറ്റി രാജീവ് ചേലനാട്ട് എന്ന ബ്ലോഗര്‍, ഭംഗിയായി എഴുതിയ ഒരു പോസ്റ്റ് ഇതാ - പി.സായ്‌നാഥ്

7 comments:

Satheesh said...

Republic ദിനത്തില്‍ തന്നെ ഈ പോസ്റ്റ് വന്നത് തികച്ചു യാദൃശ്ചികം!

മൂര്‍ത്തി said...

നന്നായി സതീശ്..

ഹരിത് said...

വായിച്ചിട്ടുണ്ട്. പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന ഒന്നു രണ്ടു സ്ഥലങ്ങളില്‍ പോയി നേരിട്ടു കണ്ടിട്ടുമുണ്ട്.പത്തിരുപതു വര്‍ഷം മുന്‍പുള്ള പുസ്തമാണ്. ഇന്നും അതു റിലവെന്റാണല്ലോ എന്നോര്‍ത്ത് അല്പം സ്ങ്കടവും ഉണ്ട്

Satheesh said...

മൂര്‍ത്തീ,ഹരിത്,
നന്ദി.

Sethunath UN said...

ന‌ന്നായി.പരിചയപ്പെടുത്തിയതിന് നന്ദി സതീഷ്. വായിയ്ക്കാം.

Prakash : പ്രകാശ്‌ said...

നല്ല വായന ശീലം ഉള്ള ഒരാളെ കണ്ടു മുട്ടിയതില്‍ സന്തോഷം .പകര്‍ന്ന അറിവ്കള്‍ക്ക് നന്ദി

മരമാക്രി said...

മേലാല്‍ നിങ്ങള്‍ എഴുതരുത്‌. ഞാന്‍ തുടങ്ങി.