Friday, April 11, 2008

ഫെയ്‌ന്‍‌മാനെ ഓര്‍ക്കുമ്പോള്‍...

“യേശുദാസ് മലയാള സിനിമാ പിന്നണി സംഗീതരംഗത്ത് വന്നത് കൊണ്ടുള്ള തകരാറ് എന്താന്നറിയോ തനിക്ക്?”
“എന്തു തകരാറ്? എനിക്കറിയില്ല”
“അങ്ങോര്‍ അവിടത്തന്നെ ഇരിക്കുന്നത് കൊണ്ട് കഴിവുള്ള കുറേ പേരെ ആരും കാണാതെ പോയി!“
ഉണ്ണി എന്തേലും പറഞ്ഞാല്‍ അതിനെ എതിര്‍ക്കാതിരിക്കുന്നതാണ്‍ ബുദ്ധി, കാരണം എതിര്‍ത്താല്‍ ബാക്കിയുള്ളോര്‍ക്ക് തലവേദന വരുന്നത് വരെ അവന്‍ കാറിക്കൊണ്ടിരിക്കും! എന്തായാലും പണ്ട് നടന്ന ഈ സംഭാഷണമാണ്‍ ഫെയ്‌ന്മാനെ പറ്റിയുള്ള “Surely You‘re Joking, Mr. Feynman" എന്ന പുസ്തകം വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത്. Albert Einstein , Oppenheimer, Niels Bohr, തുടങ്ങിയ മഹാരഥന്മാര്‍ക്കിടയില്‍ അത്രയൊന്നും പേരെടുക്കാന്‍ പറ്റാതെ പോയ ചില അസാമാന്യ ധിഷണാ‍ശാലികളുണ്ട്. അതിലൊരാളാണ്‍ 1965 ല്‍ നോബല്‍ സമ്മാനം കിട്ടിയ Richard Phillips Feynman. സ്വയം ആഘോഷമാക്കി മാറ്റിയ ഫെയ്‌ന്‍‌മാന്റെ ജീവിതത്തിലെ ഓരോ നിമിഷവും വളരെ രസകരമാണ്‍. ജാഡയും പൊങ്ങച്ചവും ഒരിക്കലും വെച്ചുപൊറുപ്പിക്കാതിരുന്ന ഫെയ്‌ന്‌മാന്റെ [ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ തന്നെ വാചകം കടമെടുത്ത് പറഞ്ഞാല്‍ ‘Zero Tolerance towards Pompousness- That's what Feynman is'] ജീവിതത്തിലെ ഒരു പാട് സംഭവങ്ങള്‍ , ഓര്‍മ്മക്കുറിപ്പ് പോലെ എഴുതിയതാണ്‍ “Surely You're Joking, Mr. Feynman!“ എന്ന പുസ്തകം.
സ്കൂള്‍ കാലഘട്ടത്തിലെ റേഡിയോ റിപ്പയര്‍ പരിപാടികളും‍ Los Alomos-ലെ അലമാരയുടെ പൂട്ടുകള്‍ crack ചെയ്യുന്നതും, topless bar ലെ സാഹസികതകളും എല്ലാം വളരെ വിശദമായി എഴുതിയിട്ടുള്ള ഈ പുസ്തകം ആസ്വദിച്ച് വായിക്കാവുന്ന ഒന്നാണ്‍. കലാകാരന്മാരെ പറ്റി തികച്ചും പുച്ഛമായിരുന്ന(കാരണം തനിക്ക് കല അറിയില്ലായിരുന്നു എന്ന് സമ്മതിക്കുന്ന), ഫെയ്ന്‍‌മാന്‍, ഒരു പന്തയത്തിന്റെ പുറത്ത് ചിത്രം വര പരിശീലിക്കുന്നതും പിന്നെ അതില്‍ പ്രശസ്തനാവുന്നതും വായിക്കേണ്ടുന്നവയാണ്‍.
‘ഒരു പ്രശ്നം നിങ്ങള്‍ക്ക്, ബാക്കിയുള്ളവര്‍ക്ക് മനസ്സിലാവുന്ന തരത്തില്‍ അവതരിപ്പിക്കാന്‍ പറ്റുന്നില്ല എങ്കില്‍ അതിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക് ആ പ്രശ്നം അറിയില്ല എന്നത് തന്നെയാണ് ‘ എന്ന അദ്ദേഹത്തിന്റെ വാദം എല്ലാ സംഭവങ്ങളിലും തെളിഞ്ഞു കാണാം. ഫെയ്ന്‍‌മാനെ പരിചയപ്പെട്ടതു മുതല്‍ തന്റെ ഓരോ തിയറിയും പബ്ലിഷ് ചെയ്യുന്നതിനു മുന്‍പ് Niels Bohr, ഫെയ്‌ന്‍‌മാനുമായി നേരിട്ട് ചര്‍ച്ച ചെയ്യറുണ്ടായിരുന്നത്രേ. എന്താ ഇതിന്റെ കാരണം എന്ന് ഒരു കോണ്‍ഫ്രന്‍സില്‍ ആരോ ചോദിച്ചപ്പോള്‍ ബോറ് പറഞ്ഞത്രേ, ‘ഞാനെന്ത് പറഞ്ഞാലും ബാക്കിയുള്ളവരൊക്കെ, yes Sir എന്നേ പറയൂ. തെറ്റ് തെറ്റാണെന്ന് പറയാന്‍ ആകെ ഒരു ഫെയ്ന്‍‌മാനെ നമുക്കുള്ളൂ’ എന്ന്!
ഒരുപാട് രസകരമായ സംഭവങ്ങള്‍ വിവരിച്ചിട്ടുള്ള ഈ പുസ്തകം ഒരു ‘must read‘ വിഭാഗത്തില്‍ പെടുത്തേണ്ട ഒന്നാണ്‍!

8 comments:

Satheesh :: സതീഷ് said...

ഇതൊരു പഴയ പുസ്തകമാണ്‍. പക്ഷെ അവശ്യം വായിച്ചിരിക്കേണ്ടത്! ‘Feynman's Rainbow' top seller ആയി നില്‍ക്കുന്ന സമയമായത് കൊണ്ട് പ്രത്യേകിച്ചും!

Pramod.KM said...

ഫെയ്മാന്‍ ശ്രദ്ധിക്കപ്പെടാതെ പോയെന്ന് എനിക്ക് തോന്നുന്നില്ല. ഫെയ്ന്മാന്റെ ലെക്ചേര്‍സ് ഇന്നും ശാസ്ത്രകുതുകികള്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണെന്നു തോന്നുന്നു.:)പുസ്തക പരിചയത്തിന് നന്ദി.

Nisha said...
This comment has been removed by the author.
Satheesh :: സതീഷ് said...

പ്രമോദേ, വായിച്ചതിന്‍ നന്ദി!
ഫെയ്മാന്‍ ശ്രദ്ധിക്കപ്പെടാതെ പോയീന്ന് ഞാന്‍ പറയില്ല. പക്ഷെ മറ്റുള്ള ഘടാകടിയന്മാരുമായി compare ചെയ്യുമ്പോള്‍, പോപ്പുലാരിറ്റി (in a wider circle) കുറവായിരുന്നു Feynman ന്‍!

പി.എന്‍.ഗോപീകൃഷ്ണന്‍ said...

ഫെയ്ന്മാനെപ്പറ്റി നല്ലൊരു പുസ്തകം മലയാളത്തിലുണ്ട്..ഉമക്കുട്ടി എന്ന തൂലികാനാമത്തില്‍ കെ.ഗോപിനാഥന്‍ എഴുതിയ പുസ്തകം.പേര്:റിച്ചാര്‍ഡ് ഫെയ്ന്‍ മാന്‍ ,ശാസ്ത്രത്തിനു സമര്‍പ്പിച്ച ഒരു അസാധാരണ ജീവിതം.എലിമെന്ററിസ്കൂളില്‍ തന്നെ ശാസ്ത്രം പഠിപ്പിച്ച മാഷെപ്പറ്റി ഫെയ്ന്‍ മാന്റെ ഒരു പ്രതികരണമുണ്ട്:അയാളുടെ ക്ലാസ്സില്‍ നിന്നും എനിക്കു കിട്ടിയ ഏക അറിവ് ഒരു മീറ്ററില്‍ 39.37 ഇഞ്ചുകള്‍ ഉണ്ട് എന്നു മാത്രമാണ്!
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ആണ് പ്രസാധകര്‍.2001ല്‍ ഇറങ്ങിയ ആദ്യ പതിപ്പിന്റെ വില 30 രൂപ

Rajeeve Chelanat said...

ആദ്യമായാണ് ഫെയ്‌ന്‍‌മാനെക്കുറിച്ച് കേള്‍ക്കുന്നതെന്നു പറയാന്‍ ലജ്ജ. എങ്കിലും, പുതിയൊരു കാര്യം കൂടി അറിയാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷവും. തേടിപ്പിടിക്കാന്‍ മറ്റൊരു പുസ്തകവുംകൂടി കിട്ടിയതിലും.

അഭിവാദ്യങ്ങളോടെ

ഇത്തിരിവെട്ടം said...

ഫെയ്മാനെ കുറിച്ച് കേട്ടിരുന്നു... എങ്കിലും ഇതിന് ആദ്യം കേള്‍ക്കുന്നതിന്റെ സുഖം ... സതീശ് നന്ദി.

Anonymous said...
This comment has been removed by a blog administrator.